c
വധശ്രമക്കേസ് പ്രതികൾ കോടതിയിൽ കീഴടങ്ങി

കൊല്ലം: ശക്തികുളങ്ങര ജംഗ്ഷനിൽ യുവാവിനെ ആക്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതികൾ കോടതിയിൽ കീഴടങ്ങി. ശക്തികുളങ്ങര കന്നിമേൽച്ചേരി തോട്ടിന്റെ പടിഞ്ഞാറ്റതിൽ ബിജുവിനെ (44) ആക്രമിച്ച കേസിൽ ശക്തികുളങ്ങര കിഴക്കേത്തറ കിഴക്കതിൽ ചന്തു(23), ആവിത്തറ വീട്ടിൽ സുബിൻ (23) എന്നിവരാണ് കീഴടങ്ങിയത്.

2019 നവംബർ 4നായിരുന്നു സംഭവം. പ്രതികൾ മയക്കു മരുന്ന് ഉപയോഗിക്കുന്ന വിവരം മാതാപിതാക്കളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. കമ്മിഷണറുടെ നിർദ്ദേശപ്രകാരം പ്രതികളെ പിടികൂടാൻ ശക്തികുളങ്ങര പൊലീസ് അന്വേഷണം ശക്തമാക്കിയപ്പോഴാണ് കോടതിയിൽ കീഴടങ്ങിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.