ഓയൂർ: വെളിയം ടി.വി.ടി.എം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അഞ്ചാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. പി.ഐഷാപോറ്റി എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. ഫസ്‌റ്റ് പരേഡ് കമാണ്ടറായി എ.ജെ. അഷ്ടമിയും സെക്കന്റ് പരേഡ് കമാണ്ടറായി സ്വാലിഹ സജീവിനെയും പ്ലറ്റൂൺ കമാണ്ടറായി അമൻ മുഹമ്മദും ആർ.എസ്. രവീണയും ട്രോഫികൾ ഏറ്റുവാങ്ങി. ചടങ്ങിൽ സി.രാജേന്ദ്രബാബു, പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രൻ, എസ്. മഞ്ജു, ബി. മധു, ജെ. അനുരൂപ്, ജെ. ജുമൈലാബീവി, എസ്. വിനോദ്, വി.വി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.