പുനലൂർ: എസ്.എൻ.ഡി.പി യോഗം 3307-ാം നമ്പർ കലയനാട് ശാഖയിൽ ചതയദിന പ്രാർത്ഥനയും അഞ്ചാമത് കുടുംബയോഗവും പ്രാർത്ഥനാ സമിതി രൂപീകരണവും നടന്നു. വനിതാസംഘം പുനലൂർ യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥനാസമിതി യൂണിയൻ പ്രസിഡന്റ് പ്രീത സജീവ് ആത്മീയ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ഉഷ അശോകൻ സ്വാഗതം പറഞ്ഞു. സുര സ്വാമി, വിശ്വനാഥൻ, വത്സല ദിനേശൻ, ഷീജ അനിൽ, മിനി ബാബു തുടങ്ങിയവരെ വിവിധ കമ്മിറ്റികളുടെ ഭാരവാഹികളായി തിരഞ്ഞെടുത്തു