mannam
കൊല്ലം മന്നം സാംസ്കാരിക സമിതിയുടെ ഈ വർഷത്തെ മന്നം പ്രതിഭാ പുരസ്കാരം സി.വി. ആനന്ദബോസിന് കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി സമ്മാനിക്കുന്നു. ആർ. ഹരിഹരൻ, കെ. ഗോപകുമാർ, ജി.ആർ. കൃഷ്ണകുമാർ, എസ്. ലീലാകൃഷ്ണൻ, ആർ. രാജീവ് കുമാർ തുടങ്ങിയവർ സമീപം

 മന്നം പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു

കൊല്ലം: പ്രചോദിതമായ പുതിയ ആശയങ്ങൾ പലപ്പോഴും കൊണ്ടുവരുന്നത് ഉദ്യോഗസ്ഥരാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. മന്നം സാംസ്‌കാരിക സമിതി ഏർപ്പെടുത്തിയ മന്നം പ്രതിഭാ പുരസ്‌കാരം മുൻ കളക്ടർ സി.വി.ആനന്ദബോസിന് കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം കളക്ടർ ആയിരിക്കവെ ഫയലിൽ നിന്ന് വയലിലേക്ക് എന്ന പദ്ധതി നടപ്പിലാക്കിയാണ് സി.വി.ആനന്ദബോസ് ശ്രദ്ധേയനാകുന്നത്. ജനസമ്പർക്ക പരിപാടിയും അദാലത്തും രൂപം കൊള്ളുന്നത് ഇതിൽ നിന്നാണെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.

കൊല്ലവുമായുള്ള ബന്ധങ്ങളും ഓർമ്മകളുമാണ് പ്രസംഗത്തിലുടനീളം സി.വി.ആനന്ദബോസ് പരാമർശിച്ചത്. സമ്മേളനത്തിൽ മന്നം സാംസ്കാരിക സമിതി പ്രസിഡന്റ് കെ.ഹരിഹരൻ അദ്ധ്യക്ഷനായിരുന്നു. കെ.ഗോപകുമാർ, എസ്.ലീലാകൃഷ്‌ണൻ, ഇ.ശശികുമാർ, ജി.ആർ.കൃഷ്‌ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.