c
വാഴ കൃഷി തീയിട്ട് നശിപ്പിച്ച നിലയിൽ

എഴുകോൺ: വിളവെടുക്കാറായ വാഴകൾ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. എഴുകോൺ പോച്ചംക്കോണം വീട്ടിൽ എം.പി. മനേക്ഷയുടെ വാഴകളാണ് കത്തിച്ചത്. വാളയിക്കോട് കനാലിന് സമീപം വയലിനോടുള്ള കരഭൂമിയിൽ നിന്ന പാളയംകോടൻ വാഴകളാണ് നശിച്ചത്. വിളവെടുപ്പിന് പാകമായ ആറോളം കുലകൾ നഷ്ടപ്പെട്ടു.