കൊല്ലം: ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ലഹരിക്കും ലൈംഗിക ചൂഷണത്തിനുമെതിരെ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. 'കൗമാരക്കാരിലെ അമിത ലഹരി ഉപയോഗവും ലൈംഗിക ചൂഷണവും' എന്ന വിഷയത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സൂരജ് ക്ലാസെടുത്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എസ്. ഉഷ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അശ്വതി കേരളേശൻ, എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു.