zz
മഹാദേവർമൺ ശാഖയിൽ കുടുംബയോഗത്തിന്റെ ഉദ്ഘാടനം യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ നിർവഹിക്കുന്നു.

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 2565-ാം നമ്പർ മഹാദേവർമൺ ശാഖയുടെ 3-ാമത് കുടുംബയോഗം ഗുരുകൃപ-ചങ്ങാപ്പാറ ഭാഗം കുടുംബയോഗം എന്ന പേരിൽ രൂപീകരിച്ചു. യോഗം ഡയറക്ടർ ബോർഡംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്

എം. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ്‌ അംഗം എം.എം. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജു വി. ആമ്പാടി കുടുംബയോഗം പ്രവർത്തനത്തെക്കുറിച്ച് സംസാരിച്ചു.

വനിതാസംഘം ശാഖാ പ്രസിഡന്റ് രമ്യാ അരവിന്ദൻ, യൂത്ത്മൂവ്മെന്റ് ശാഖാ പ്രസിഡന്റ് രാജേഷ്, യൂത്ത്മൂവ്മെന്റ് ശാഖാ സെക്രട്ടറി സജിത്ത് എന്നിവർ സന്നിഹിതരായി. ശാഖാ സെക്രട്ടറി ആർ. മോഹനൻ സ്വാഗതവും വനിതാസംഘം ശാഖാ സെക്രട്ടറി ചന്ദ്രമതി നന്ദിയും പറഞ്ഞു. ഭാരവാഹികളായി രതീഷ് (ചെയർമാൻ), രജനി (കൺവീനർ), കുഞ്ഞുമോൻ, ലൈലാമണി, മഞ്ജു, സമർഷ(കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.