waste
നീണ്ടകരയിൽ ദേശീയ പാതയോരത്തു തള്ളിയ മാലിന്യം

നീണ്ടകര: നീണ്ടകര പരിമണത്ത് ദേശീയ പാതയോരത്ത് കോഴി വേസ്റ്റും കക്കൂസ് മാലിന്യവും തള്ളുന്നത് പതിവാകുന്നു. ഇന്ന് പുലർച്ചെ നാലുമണിക്ക് ശേഷമാണ് പരിമണം പെട്രോൾ പമ്പിന് സമീപം കോഴി വേസ്റ്റ് തള്ളിയത്. ഇതിനടുത്ത് തന്നെ കക്കൂസ് മാലിന്യവും ഒഴുക്കി. അസഹ്യമായ ദുർഗന്ധം മൂലം വഴിയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരക്കാരെ പിടികൂടാൻ ഹൈവേ പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാതയോരത്ത് ജനവാസം കുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശങ്ങളിലാണ് മാലിന്യങ്ങൾ തള്ളുന്നത്. നീണ്ടകര സെന്റ് സെബാസ്റ്റ്യൻ സ്കൂളിന് മുന്നിലും കഴിഞ്ഞ ദിവസം മാലിന്യം തള്ളിയിരുന്നു.