കൊല്ലം: ആർ.എസ്.പി.യുടെ 80-ാം വാർഷിക സമ്മേളനത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. ബാബുദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി.ലോഗോ പ്രകാശനം ചെയ്തു.
സ്വാഗത സംഘം ഭാരവാഹികളായി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് (ചെയർമാൻ), ഷിബുബേബിജോൺ (കൺവീനർ), കെ.എസ്.വേണുഗോപാൽ (ജോയിന്റ് കൺവീനർ), എൻ.കെ.പ്രേമചന്ദ്രൻ (ഫിനാൻസ് കമ്മിറ്റി ചെയർമാൻ), അഡ്വ. എം.എസ്.ഗോപകുമാർ (പബ്ലിസിറ്റി കമ്മിറ്റി കൺവീനർ), ടി.കെ. സുൽഫി (ഫുഡ് കമ്മിറ്റി കൺവീനർ), എസ്. ലാലു (റെഡ് വോളന്റിയർ കമ്മിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
മാർച്ച് 19 മുതൽ 21 വരെ കൊല്ലം സി. കേശവൻ സ്മാരക ടൗൺ ഹാളിലാണ് സമ്മേളനം. 21ന് മഹാ സംഗമം ആർ.എസ്.പി.ദേശീയ ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും.കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ ജയറാം രമേഷ് മുഖ്യപ്രഭാഷണം നടത്തും.