photo

കൊട്ടാരക്കര: മൊബൈൽ മോഷണം ആരോപിച്ച് ഒൻപതാം ക്ളാസ് വിദ്യാർത്ഥിയെ വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചശേഷം പഞ്ചസാര ലായനി കുടിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി പിടിയിൽ. നെല്ലിക്കുന്നം തുറവൂർ പാറവിള വീട്ടിൽ ഷിബു(45)വിനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഡിസംബർ 17ന് വൈകിട്ട് 5 മണിയോടെയാണ് വിദ്യാർത്ഥിയെ അയൽവാസിയും ഒന്നാം പ്രതിയുമായ സുരേഷിന്റെ വീട്ടിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും പഞ്ചസാര കലക്കിയ വെള്ളം കുടിപ്പിക്കുകയും ചെയ്തത്. പിറ്റേന്ന് രാവിലെ ഏഴു മണിയോടെയാണ് തുറന്നുവിട്ടത്. ഒന്നും രണ്ടും പ്രതികളെ നേരത്തേ റിമാൻഡ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ അയൽവാസിയും കെ.എസ്.ആർ.ടി.സി കണ്ടക്ടറുമായ നെല്ലിക്കുന്നം തുറവൂർ വിലയന്തൂർ വേങ്ങാവിള വീട്ടിൽ സുരേഷിന്റെ (42) വീട്ടിൽ നിന്നും കുട്ടി മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ചാണ് മർദ്ദിച്ചത്.