കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവർക്ക് നേരെ വടക്ക് കിഴക്കൻ ഡൽഹി
യിൽ നടക്കുന്ന ആക്രമണം ബി. ജെ. പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എ. ഐ. വൈ. എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ ആരോപിച്ചു. . കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ എ. ഐ. വൈ. എഫ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ ഒരു വിഭാഗം ആളുകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കച്ചവട സ്ഥാപനങ്ങൾ അടിച്ചു തകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. പോലീസ് സംഘപരിവാർ അക്രമികൾക്ക് സംരക്ഷണവും പ്രോൽസാഹനവും നൽകുകയാണ്. ബി.ജെ.പി നേതാക്കളുടേയും കേന്ദ്ര മന്ത്രിമാരുടെയും പരസ്യമായ ആഹ്വാനമനുസരിച്ചാണ് ആക്രമം. പൊലീസിനേയോ സൈന്യത്തേയോ വിന്യസിച്ച് അക്രമം തടയാനോ കലാപകാരികളെ അറസ്റ്റു ചെയ്യാനോ പ്രധാനമന്ത്രി തയ്യാറാകാത്തത് ദുരൂഹമാണെന്നും സജി ലാൽ അഭിപ്രായപ്പെട്ടു.
യോഗത്തിൽ എ. ഐ. വൈ. എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി ജഗത് ജീവൻലാലി സ്വാഗതം പറഞ്ഞു.എ. ഐ. വൈ. എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വൈശാഖ് സി ദാസ് , അഡ്വ. വിനീത വിൻസെന്റ് , ജി. എസ്. ശ്രിരശ്മി ,അജ്മീൻ എം കരുവ , ടി. എസ്. നിധിഷ് ,രാജേഷ് ചിറ്റൂർ, എ. നൗഷാദ് എന്നിവർ സംസാരിച്ചു. എസ് രഞ്ജിത്ത് ,ശ്രിജിത് ഘോഷ്, ആസിഫ് സത്താർ,എ അർഷാദ്, യു. കണ്ണൻ,എ അഥിൻ,സന്ദിപ് അർക്കന്നൂർ,അഡ്വ. ഹരീഷ്, പി. പ്രവീൺ ,എം. എസ് ഗിരിഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി