കരുനാഗപ്പള്ളി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കരുനാഗപ്പള്ളി ബ്ലോക്ക് വാർഷിക സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. രാജശേഖരനുണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള സംഘടനാ റിപ്പോർട്ടും ഡി. ശശി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ .കൗൺസിലർമാരായ സി. വിജയൻപിള്ള, എൻ.സി. ശ്രീകുമാർ, ഷംസുദ്ദീൻ, ജില്ലാ കമ്മിറ്റി അംഗം കലാധരൻപിള്ള, എം. സിദ്ധിഖ്, ആർ. അജയകുമാർ, കെ. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. വി. രാജശേഖരനുണ്ണിത്താൻ (പ്രസിഡന്റ്), ഡി, ശശി (സെക്രട്ടറി), എസ്, രാജൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.