കൊല്ലം: മന്നത്ത് പദ്മനാഭന്റെ 50-ാം ചരമവാർഷികം കൊല്ലൂർവിള 962-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. മന്നം നവതി സ്മാരക മന്ദിരത്തിൽ മന്നത്ത് പദ്മനാഭന്റെ പൂർണകായ പ്രതിമയ്ക്ക് മുന്നിൽ ദീപാഞ്ജലിയും പുഷ്പാർച്ചനയും നടത്തി. കരയോഗം പ്രസിഡന്റ് ജി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭാരവാഹികളും കരയോഗം കുടുംബാംഗങ്ങളും പ്രതിജ്ഞാവാചകം ചൊല്ലി. കരയോഗം സെക്രട്ടറി ആദിക്കാട് ഗിരീഷ്, എം.എസ്. രവി, കെ.എസ്. രവീന്ദ്രനാഥ്, ജി. ശശിധരൻപിള്ള, കെ. ഗോപിനാഥൻ നായർ, ഡി. വേണുകുമാർ, കെ. രാജശേഖരൻ, ജെ. ഹരികുമാർ, ബി. ശ്രീകുമാർ, കെ. ഗോപിനാഥ മേനോൻ, എം.എസ്. വസന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.