v
ചാമക്കട മാർക്കറ്റ്

 സ്ത്രീകൾക്കും സ്വതന്ത്രമായി സഞ്ചരിക്കാം

കൊല്ലം: ജില്ലയിലെ തന്നെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ മെയിൻ റോഡ് നഗരത്തിൽ രാത്രികാലങ്ങളിലും കടകൾ തുറന്ന് പ്രവർത്തിക്കുന്ന ഉറങ്ങാത്ത തെരുവാകും. രാത്രിയിൽ സ്ത്രീകൾക്ക് അടക്കം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളും ഇവിടെയൊരുക്കും. ഘട്ടംഘട്ടമായി തൊട്ടടുത്ത പ്രദേശങ്ങളെയും ഉറങ്ങാത്ത തെരുവുകളാക്കും. സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനൊപ്പം ടൂറിസ്റ്റുകൾക്ക് ഏത് സമയവും ആവശ്യമുള്ള സാധനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യവും ഉറങ്ങാത്ത തെരുവുകളുടെ സൃഷ്ടിക്ക് പിന്നിലുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് തിരുവനന്തപുരത്ത് ഉറങ്ങാത്ത തെരുവുകൾ രൂപപ്പെടുത്തുന്നതിനുള്ള നടപടി നഗരസഭ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു.

മെയിൻ റോഡിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ആദ്യഘട്ടത്തിൽ നഗരസഭയുടെ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായില്ലെങ്കിലും ഭക്ഷണശാലകൾ രാത്രികാലങ്ങളിൽ തുറക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.

 ഉറങ്ങാത്ത തെരുവിന്റെ സവിശേഷതകൾ

പാർക്കിംഗ് സൗകര്യം

സൈക്കിൾ ട്രാക്കും നടപ്പാതയും

പൊലീസ് സുരക്ഷ

എൽ.ഇ.ഡി തെരുവ് വിളക്കുകൾ

സൗജന്യ വൈഫൈ

പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി നഗരസഭ ഉടൻ ചർച്ച നടത്തും. സജീവമായ വ്യാപാര കേന്ദ്രമെന്ന നിലയിലാണ് പദ്ധതിക്കായി മെയിൻ റോഡ് തിരഞ്ഞെടുത്തത്. "

എം.എ. സത്താർ (നഗരസഭാ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ)

തൊഴിലവസരങ്ങൾ

കൊല്ലം നഗരത്തിലെ മെയിൻ റോഡിൽ രാത്രിയിലും കച്ചവടം സജീവമാകുന്നതോടെ കൂടുതൽ പേർക്ക് തൊഴിലും ലഭ്യമാകുമെന്നാണ് കണക്കുകൂട്ടൽ. ഇങ്ങനെ അധികമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ പ്രായപൂർത്തിയായ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. വ്യാപാരികൾക്ക് അധിക വരുമാനവും ലഭിക്കും.