ഓച്ചിറ: കുതിരപ്പന്തി ഗവ. എൽ.പി.എസിൽ നടന്ന പഞ്ചായത്തുതല പഠനോത്സവവും സമ്പൂർണ പ്രതിഭാ വിദ്യാലയ പ്രഖ്യാപനവും ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദീപക് തഴവ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ സ്കൂൾ ലോഗോ ഹെഡ്മിസ്ട്രസ് സബീനയ്ക്ക് കൈമാറി സ്കൂളിനെ സമ്പൂർണ്ണ പ്രതിഭാ വിദ്യാലയമായി പ്രഖ്യാപിച്ചു. സ്കൂൾ മാഗസിൻ 'തൂലികയുടെ' പ്രകാശനം പൂർവ വിദ്യാർത്ഥി സംഘടനാ അംഗം ഉണ്ണികൃഷ്ണൻ കുശസ്ഥലി നിർവഹിച്ചു. എസ്.എം.സി അംഗങ്ങളായ സുരേഷ് കുമാർ, ഗോപാലകൃഷ്ണൻ, ആൽഫാ, ബിനോയി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എസ്. സബീന സ്വാഗതവും സീനിയർ അസിസ്റ്റ് അനിതാകുമാരി നന്ദിയും പറഞ്ഞു.