പത്തനാപുരം: സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പുതിയ വായ്പാ പദ്ധതിയായ ഹരിത ഹൈബ്രിഡ് പത്തനാപുരം സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ ആരംഭിച്ചു. കാർഷികാവശ്യങ്ങൾക്കായി പരമാവധി 75 ലക്ഷം രൂപവരെ പദ്ധതി പ്രകാരം വായ്പ നൽകും. 7.75 ശതമാനം പലിശനിരക്കിൽ അഞ്ചുമുതൽ ഒൻപതുവർഷം വരെ കാലാവധിക്കാണ് വായ്പ നൽകുന്നത്. ബാങ്ക് പ്രസിഡന്റ് ബി. അജയകുമാർ അപേക്ഷകനായ രാമചന്ദ്രൻപിള്ളയ്ക്ക് ആദ്യ ഗഡു നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമവികസന ബാങ്ക് കൊല്ലം റീജിയണൽ മാനേജർ എ. സലീം, എസ്. ഷാജി, ഫാത്തിമ ഖാൻ, എസ്. ഷാജികുമാർ തുടങ്ങിയവർ പങ്കെടുത്തു.