photo
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച സുഹൃത് സമ്മേളനം എ.എം. ആരിഫ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കാരുണ്യവും സ്‌നേഹവും സഹവർത്തിത്വവുമാണ് സമൂഹത്തിന്റെ നിലനില്പിന് അനിവാര്യമെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും കാരുണ്യശ്രീ വിതരണം ചെയ്യുന്ന പ്രതിദിന പ്രഭാത ഭക്ഷണ വിതരണത്തിന്റെ 100-ം ദിനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.പി.

ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ.എ. സോമരാജനെ കാരുണ്യശ്രേഷ്ഠ ഉപഹാരം നൽകി എം.പി ആദരിച്ചു.

കാരുണ്യശ്രീ ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഇ. സീനത്ത് ജീവകാരുണ്യപ്രവർത്തകരെ ആദരിച്ചു. കെ.സി. രാജൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.റെജി ജി. നായർ ബൈലാ സമർപ്പണം നിർവഹിച്ചു. കാരുണ്യശ്രീ രക്ഷാധികാരി ഷാജഹാൻ രാജധാനി ആമുഖ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ ബിജു മുഹമ്മദ്, സി.ആർ. മഹേഷ്, നഗരസഭ വൈസ്‌ ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, കൗൺസിലർ ശക്തികുമാർ, എം. അൻസാർ, ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, ശിവകുമാർ കരുനാഗപ്പള്ളി, ജി. ഗോപിനാഥ്, കാട്ടൂർ ബഷീർ, തുടങ്ങിയവർ പ്രസംഗിച്ചു.