കരുനാഗപ്പള്ളി: സംസ്ഥാന സർക്കാർ ബഡ്‌ജറ്റിൽ അമിതമായി നികുതി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി. തഴവാ വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണിലാൽ എസ്. ചക്കാലത്തറ അദ്ധ്യക്ഷത വഹിച്ചു. എം.എ. ആസാദ്, ബിജു പാഞ്ചജന്യം, ടോമി എബ്രഹാം, വി. ശശിധരൻ പിള്ള, റാഷിദ് എ. വാഹിദ്, ആനിപൊൻ, ബിജു തഴവ, ഷൗക്കത്ത്, സിംലാ ത്രിദിപ്, മിനി മണികണ്ഠൻ, തോപ്പിൽ ഷിഹാബ്, ഖലീലുദ്ദീൻ പൂയപ്പള്ളിൽ, അനിൽ കുറ്റിവട്ടം, സുദേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദിനാട് വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കെ. രാജശേഖരൻ, നീലികുളം സദാനന്ദൻ, മേടയിൽ ശിവപ്രസാദ്, കെ.എസ്. പുരം സുധീർ, ജി. കൃഷ്ണപിള്ള, ആദിനാട് മജിദ്, എം. റഷീദ്കുട്ടി, പൂക്കുഞ്ഞ്, അകത്തൂട്ട് രാമചന്ദ്രൻപിള്ള, ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ധർണ യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. രവി, എം. അൻസാർ, എൽ.കെ. ശ്രീദേവി, മുഹമ്മദ് ഹുസൈൻ, ടി.പി. സലിംകുമാർ, രമണൻ, കളീക്കൽ മുരളി, സലിം കാട്ടിൽ, അനീസ് സെയ്ദ്, സന്തോഷ് ബാബു, രതീദേവി, കുന്നേൽ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തൊടിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ. ജവാദ് അദ്ധ്യക്ഷത വഹിച്ചു. ഷിബു എസ്. തൊടിയൂർ, സി.ഒ. കണ്ണർ, ചെട്ടിയത്ത് അജയകുമാർ, നിയാസ് ഇബ്രാഹിം, തൊടിയൂർ വിജയകുമാർ, പുതുക്കാട്ട് ശ്രീകുമാർ, ബിന്ദു വിജയകുമാർ, ഗിരിജാ രാമകൃഷ്ണൻ, ലളിത മഠത്തിൽ, ഷാജി പുത്തൻവീട് തുടങ്ങിയവർ പ്രസംഗിച്ചു