photo
കോട്ടാത്തല പണയിൽ യു.പി സ്കൂൾ വാർഷികാഘോഷം ഗായകൻ പി.നിസാം ഉദ്ഘാടനം ചെയ്യുന്നു. വാർഡ് മെമ്പർ എസ്.മഞ്ജുഷ, പ്രഥമാദ്ധ്യാപകൻ ബി.എസ്. ഗോപകുമാർ എന്നിവർ സമീപം

കൊട്ടാരക്കര: കോട്ടാത്തല പണയിൽ യു.പി സ്കൂൾ വാർഷികാഘോഷം ഗായകൻ പി. നിസാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം എസ്. മഞ്ജുഷ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ ബി.എസ്. ഗോപകുമാർ, മുൻ പ്രഥമാദ്ധ്യാപകൻ വി. ചന്ദ്രസേനൻ, സ്റ്റാഫ് സെക്രട്ടറി എം.വി. മിനി, ബി. അംബികവല്ലി, ജലജകുമാരി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.