tp-sir
പൂതക്കുളം സൗത്ത് - നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : സംസ്ഥാന സർക്കാർ അന്യായമായി വർദ്ധിപ്പിച്ച നികുതി നിരക്കുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൂതക്കുളം സൗത്ത്- നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് നെല്ലേറ്റിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. നെടുങ്ങോലം രഘു, എ. ഷുഹൈബ്, വി.കെ. സുനിൽ കുമാർ, ബിജു പാരിപ്പള്ളി, കെ.ബി. ഷഹാൽ, നോർത്ത് മണ്ഡലം പ്രസിഡന്റ് ഷൈജു ബാലചന്ദ്രൻ ,കെ. സുനിൽകുമാർ, പുന്നേക്കുളം വിജയകുമാർ എന്നിവർ സംസാരിച്ചു.