tp-sir
പരവൂർ വില്ലേജ് ഒഫീസിന് മുന്നിൽ നടന്ന കോൺഗ്രസ് ധർണ യു.ഡി.എഫ് ചെയർമാൻ പരവൂർ രമണൻ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : വില്ലേജ് ഓഫീസുകളിൽ നിന്ന് സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന വിവിധ സർട്ടിഫിക്കറ്റുകൾക്ക് ഭീമമായ ഫീസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. യു.ഡി.എഫ് ചെയർമാൻ പരവൂർ രമണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബി. സുരേഷ്, എൻ. രഘു, സുരേഷ് ഉണ്ണിത്താൻ, എസ്. സുനിൽകുമാർ, വി. പ്രകാശ്, തുളസി എന്നിവർ സംസാരിച്ചു. ബാലാജി, ദീപക്, ജയശങ്കർ, ഷൈനി സുകേഷ്, സുലോചന, പ്രസന്ന, മുജീബ്, ഹക്കിം, സേതുലാൽ, ജയനാഥ്, മേടയിൽ സജീവ്, അജിത് എന്നിവർ നേതൃത്വം നൽകി.