paravur-sajeeb
കോട്ടപ്പുറം വില്ലേജ് ഒഫീസിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : നികുതി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എ. ഷുഹൈബ്, വി. പ്രകാശ്, സതീഷ് വാവറ, ദീപാ സോമൻ, പ്രിജി ആർ. ഷാജി, തെക്കുംഭാഗം ഷാജി, എസ്. സുനിൽകുമാർ, പൊഴിക്കര വിജയൻപിള്ള, ആർ. ഷാജി, പ്രേംജി, മഹേശൻ, സുരേഷ് കുമാർ, സമ്മിൽ, ഷർമത്ഖാൻ, റഫീഖ്, മനോജ്‌ലാൽ എന്നിവർ സംസാരിച്ചു