c
കൊല്ലം എസ്.എൻ കോളേജ്

കൊല്ലം: ശ്രീനാരായണ കോളേജ് വാർഷിക അക്കാദമിക് പരിപാടികളുടെ ഭാഗമായുള്ള സെമിനാർ പരമ്പര 'അഗോറ 2020' കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ.ജെ.പ്രഭാഷ് ഉദ്ഘാടനം ചെയ്‌തു. നിയമങ്ങളെ നിയമങ്ങളാൽ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.ജി.സിയും പ്ലാനിംഗ് ബോർഡും ഇല്ലാതാക്കി പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നു. പക്ഷേ ഇതിനെതിരെ രാഷ്ട്രീയ സമൂഹത്തിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും വലിയ പ്രതിഷേധങ്ങൾ ഉണ്ടായില്ല. വിദ്യാർത്ഥികളിൽ കൂടുതൽ ഗവേഷണ അഭിരുചികൾ രൂപപ്പെടണമെന്നും ഡോ.ജെ.പ്രഭാഷ് പറഞ്ഞു. പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ അദ്ധ്യക്ഷനായിരുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫ.പി.കെ.പോക്കർ, ഇംഗ്ലീഷ് വിഭാഗം മേധാവി ആർ.പ്രേംകുമാർ, എസ്.വി.മനോജ്, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി പി.അപർണ്ണ, കോളേജ് യൂണിയൻ ചെയർമാൻ വിഷ്‌ണു, പി.എം.ജോഷി, യു.അധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

കൊല്ലം ശ്രീനാരായണ കോളേജിനെ ബൗദ്ധിക കേന്ദ്രമാക്കി മാറ്റുകയാണ് സെമിനാർ പരമ്പരയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കോളേജിലെ 22 പഠന വകുപ്പുകളും അക്കാദമിക് സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവ നടത്തും. അതത് മേഖലകളിലെ അക്കാദമിക് വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുകളിൽ ബിരുദ, ബിരുദാനന്തര ഗവേഷണ വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാർ പരമ്പര മാർച്ച് പത്തിന് സമാപിക്കും. സമാപന സമ്മേളനത്തിൽ എം.എ.ബേബി, ഡോ.എസ്.പി ഉദയകുമാർ തുടങ്ങിയവർ പങ്കെടുക്കും.