pipe
പട്ടകടവ് കുരിശടിക്ക് സമീപം റോഡിലൂടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം ഒഴുകുന്നു

പടിഞ്ഞാറേ കല്ലട: പടി. കല്ലട പഞ്ചായത്തിലെ കാരാളിമുക്ക് പട്ടകടവ് കുരിശടിക്ക്‌ മുന്നിലുള്ള പി.ഡബ്ലിയു.ഡി റോഡിലെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളാവുന്നു. നാട്ടുകാരും വാർഡ് മെമ്പറും പലതവണ പരാതിപ്പെട്ടിട്ടും ഇതുവരെ പ്രശ്നം പരിഹരിക്കുന്നതിൽ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. വേനൽക്കാലമായതോടെ പഞ്ചായത്തിലെ മിക്ക വാർഡുകളിലും ജലക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങൾക്ക് കുടിക്കാനുള്ള വെള്ളം റോഡിലൂടെ ഒഴുകുന്നത്. എത്രയും വേഗം പൈപ്പ്‌ ലൈനിന്റെ തകരാറ് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.