കരുനാഗപ്പള്ളി: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനും കുലശേഖരപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ ഷൈൻ രചിച്ച കണ്ണുകൾ പറഞ്ഞ കഥകൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കെ.സി സെന്ററിലെ ഗ്രാൻഡ് ഡർബാർ ഹാളിൽ നടന്നു. കഥാകൃത്തും മുൻ എം.എൽ.എയുമായ പിരപ്പൻകോട് മുരളി പല്ലന കുമാരനാശാൻ സ്മാരക ചെയർമാൻ രാജീവ് ആലുങ്കലിന് ആദ്യ പ്രതി കൈമാറി.
ചിന്ത പബ്ലിക്കേഷൻസ് ജനറൽ മാനേജർ കെ. ശിവകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളാ സാഹിത്യ അക്കാഡമി അംഗം ഡോ.സി. ഉണ്ണിക്കൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ഗീതാമണി അന്തർജനം, ശശി പൊയ്കയിൽ എന്നിവർ സംസാരിച്ചു. ഗ്രന്ഥകർത്താവ് ഷൈൻ നന്ദി പറഞ്ഞു.