പുനലൂർ: എസ്.എൻ.ഡി.പി യോഗം 808-ാം നമ്പർ വിളക്കുവെട്ടം ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെയും ആർ. ശങ്കർ സ്മാരക ഹാളിന്റെയും 27-ാം വാർഷിക ആഘോഷവും പൊതുയോഗവും ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു.
എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും പുനലൂർ യൂണിയൻ കൗൺസിലറുമായ സന്തോഷ് ജി. നാഥ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി. അജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി. ജയചന്ദ്രൻ, സെക്രട്ടറി എസ്. കുമാർ, വനിതാസംഘം ശാഖാ പ്രസിഡന്റ് സുകേശിനി ഗോപിനാഥ്, സെക്രട്ടറി സുകുമാരി മോഹൻ തുടങ്ങിയവർ സംസാരിച്ചു. ചികിത്സ ധനസഹായ വിതരണവും നടന്നു. രാവിലെ പതാക ഉയർത്തൽ, വിശേഷാൽ പൂജകൾ, ഗുരു ഭാഗവത പാരായണം,വൈകിട്ട് ദീപാരാധന, ദീപകാഴ്ച, പായസ വിതരണം എന്നിവയും നടന്നു.