ഓച്ചിറ: പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്തിരുന്ന കപ്പ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. ക്ലാപ്പന പുത്തൻപുരമുക്കിന് വടക്ക് കാക്കാന്റയ്യത്ത് കൗസല്യയുടെ മുന്നൂറ് മൂടോളം കപ്പയാണ് നശിപ്പിച്ചത്. രണ്ട് മാസം പ്രായമുള്ള കപ്പ പിഴുത് കളയുകയായിരുന്നു. ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.