thampan
ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആലുംപീടികയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ പൊലീസ് മേധാവി ലോകനാഥ് ബെഹ്റയെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റി നിറുത്തണമെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. പ്രതാപ വർമ്മ തമ്പാൻ ആവശ്യപ്പെട്ടു. കോൺഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റി ആലുംപീടികയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ മുതലുകൾ പോലും സംരക്ഷിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പ് എങ്ങനെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകും. സാമ്പത്തിക മാന്ദ്യത്താൽ നട്ടം തിരിയുന്ന പൊതുജനത്തിനുമേൽ വമ്പിച്ച നികുതി ഭാരം പിണറായി സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മണ്ഡലം പ്രസിഡന്റ് ആർ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ചിറ്റുമൂല നാസർ, കെ.കെ. സുനിൽകുമാർ, നീലികുളം സദാനന്ദൻ, എസ്.എം. ഇക്ബാൽ, ജി. യതീഷ്, സജീവ്, സുരേഷ്ബാബു, സി.എം. ഇക്ബാൽ, ജി. ബിജു, എം.എസ്. രാജു, ശ്രീകല, കൊല്ലടി രാധാകൃഷ്ണൻ, കെ.എസ്. പുരം സുധീർ, ഷിഹാബ്, ടി.എസ്. രാധാകൃഷ്ണൻ, ഷീലാ സരസൻ, ജീവൻ, രവീന്ദ്രൻ പറയന്റയ്യത്ത്, മോഹനൻ പിള്ള, ആർ. നവാസ്, ഷാനവാസ്, ജോർജ്ജ്, അഷറഫ് തുടങ്ങിയവർ സംസാരിച്ചു.