കൊല്ലം: പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ റാലി നടന്നു. ആർ.എസ്.എസ് നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ രാജ്യത്തിന്റെ പൊതു സമൂഹം ശബ്ദമുയർത്തണമെന്ന് സമിതി ചെയർമാൻ മൂവാറ്റുപുഴ അഷറഫ് മൗലവി പറഞ്ഞു. മുസ്ലിം ഐക്യവേദി ചെയർമാൻ ആസാദ് റഹീം, സമിതി ജന. കൺവീനർ കൊല്ലൂർവിള നാസിമുദ്ദീൻ, ചിന്നക്കട ജമാഅത്ത് സെക്രട്ടറി അഡ്വ. അബ്ദുൽ ഖാരി, കണ്ടച്ചിറ ജമാഅത്ത് പ്രസിഡന്റ് ഷാഫി മൗലവി, ജോനകപ്പുറം വലിയപള്ളി കൗൺസിൽ അംഗം ഹബീബ്, മാവള്ളി ജമാഅത്ത് അംഗം ആറ്റൂർ ഷറഫുദ്ദീൻ, കണ്ടച്ചിറ ജമാഅത്ത് ഇമാം അയ്യൂബ് ഖാൻ മള്ഹരി, റിയാസ് കണ്ണനല്ലൂർ, സലീം റഷാദി എന്നിവർ സംസാരിച്ചു. എം.എം. സിദ്ദിഖ്, എം.എം.കെ. ഷറഫുദ്ദീൻ, യു.എസ്.എൻ. ഷാജി, ജെ.കെ. ഹാഷിം, മല്ലിയ്യത്ത് സലാം, പുറക്കാട് അഷറഫ്, ഷാജഹാൻ പോളയത്തോട് എന്നിവർ റാലിക്ക് നേതൃത്വം നൽകി.