കൊല്ലം: കേരളരാജ്യം പത്രാധിപരും കൊല്ലം പ്രസ് ക്ളബ് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ കെ.എൻ.പി കുറുപ്പിന്റെയും തുളസീബായിയുടെയും മകൻ ആലപ്പുഴ തായങ്കരി കുന്നമ്പള്ളിയിൽ മനോജ് കുറുപ്പ് (50) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് എടത്വാ തായങ്കരി കുന്നംപള്ളിയിലെ
വീട്ടുവളപ്പിൽ. എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കായംകുളം എം.എസ്.എം കോളേജിലെ എസ്.എഫ്.ഐ ചെയർമാനുമായിരുന്നു. കേരള സർവകലാശാല സെനറ്റ് അംഗം, എസ്.എഫ്.ഐ കൊല്ലം ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ബംഗളൂരുവിൽ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഡോ.ഷൈന മനോജ്. മകൻ: അനന്തകൃഷ്ണൻ. സഹോദരങ്ങൾ: ആശ.പി.കുറുപ്പ്, സിന്ധു.പി.കുറുപ്പ് (യു.എസ്.എ).