ശാസ്താംകോട്ട:ബൈക്കിലെത്തി സ്ത്രീകളുടെ മാല അപഹരിക്കുന്ന രണ്ടംഗ സംഘത്തെ ശൂരനാട് പൊലീസ് പിടികൂടി.മാവേലിക്കര തെക്കേക്കര കോടതി ജംഗ്ഷൻ കല്ലുവെട്ടാംകുഴി ഉണ്ണികൃഷ്ണൻ (27), കൊല്ലം അഞ്ചാലുംമൂട് പെരിനാട് മുരുന്തൽ കൊച്ചഴിയത്ത് പണയിൽ വീട്ടിൽ ശശി (കാവനാട് ശശി,44) എന്നിവരാണ് അറസ്റ്റിലായത്.
ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി കൃഷ്ണവിലാസത്തിൽ ഷേർളിയുടെ മാല കവർന്ന കേസിലാണ് പിടിയിലായത്.
കഴിഞ്ഞ മാസം 26ന് വൈകിട്ട് അഞ്ചോടെ ആനയടി പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുറ്റം വൃത്തിയാക്കുകയായിരുന്ന ഷേർളിയോട് തിരുമേനി എത്തിയോഎന്നു ചോദിച്ചാണ് ഇവർ സമീപിച്ചത്. മറുപടി പറഞ്ഞു തിരിഞ്ഞു നടന്ന ഷേർളിയെ തള്ളിവീഴ്ത്തി മാല പൊട്ടിച്ചു കടന്നു കളഞ്ഞു. അന്വേഷണത്തിൽ ബൈക്ക് തിരിച്ചറിഞ്ഞ പൊലീസ് വടക്കേക്കരയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.