കുന്നത്തൂർ: കടയിൽ കയറി സെയിൽസ് ഗേളിനെ ഉപദ്രവിച്ച യുവാവിനെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി തൊടിയൂർ മാലുമേൽ കടവിൽ തെക്കതിൽ വീട്ടിൽ വിപിനാണ് (27) പിടിയിലായത്. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടിയുടെ മൊബൈൽ നമ്പർ കരസ്ഥമാക്കിയ പ്രതി നിരന്തരം മെസേജുകൾ അയക്കുന്നതും വിളിക്കുന്നതും പതിവായിരുന്നു. പെൺകുട്ടി ഇത് അവഗണിച്ചു. ക്ഷുഭിതനായ പ്രതി കടയിലെത്തി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.സംഭവ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാലുമേലിൽ നിന്ന് വിപിനെ പിടികൂടിയത്.