ചവറ: ഭരണഘടനാ സംരക്ഷണ സമിതി ചവറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. കുറ്റിവട്ടം ജംഗ്ഷനിൽ നിന്നാരംഭിച്ച റാലിയുടെ ഫ്ലാഗ്ഒാഫ് കോഞ്ചേരിൽ ഷംസുദ്ദീൻ നിർവഹിച്ചു. റാലി ഇടപ്പള്ളിക്കോട്ടയിൽ സമാപിച്ചു. ഇടപ്പള്ളിക്കോട്ടയിൽ നടന്ന പൊതുസമ്മേളനം മുൻ എം.പി. കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. അയ്യപ്പ ധർമ്മ സേന അദ്ധ്യക്ഷൻ രാഹുൽ ഈശ്വർ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ജമാഅത്ത് പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ മുൻ മന്ത്രി ഷിബു ബേബി ജോൺ, അഡ്വ. സി.പി. സുധീഷ് കുമാർ, ടി. മനോഹരൻ, വിവിധ രാഷ്ട്രീയ , സാമൂഹിക , സാംസ്ക്കാരിക നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. ചവറ നിയോജക മണ്ഡലത്തിലെ എല്ലാ സാമൂഹിക സാംസ്കാരിക സംഘടനകളും ജമാഅത്തുകളും പള്ളികളും അമ്പല കമ്മിറ്റികളും റാലിയിൽ പങ്കെടുത്തു.