harber-
പരിശോധന

ചവറ: നീണ്ടകര ഹാർബറിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മായം ചേർക്കുന്ന മത്സ്യങ്ങൾ വിൽപ്പന നടത്തുന്നുണ്ടോയെന്നത് പരിശോധിക്കാനായിട്ടാണ് അധികൃതരെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 8 ഓടെയാണ് ഉദ്യോഗസ്ഥർ ഹാർബറിൽ എത്തിയത്. എന്നാൽ പരിശോധനയിൽ അത്തരത്തിലുള്ള മത്സ്യങ്ങൾ കണ്ടെത്താനായില്ല. എങ്കിലും പഴകിയ മത്സ്യം വിൽക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഫുഡ്‌ സേഫ്ടി ഓഫീസർ അഞ്ജു, ചവറ ഹെൽത്ത്‌ സൂപ്പർവൈസർ ഷാജി, നീണ്ടകര ഹെൽത്ത്‌ ഇൻസ്‌പെക്ടർ സജുകുമാർ, ചവറയിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജിത്ത്കുമാർ എന്നിവർ നീണ്ടകരയിലെ ഹാർബറിൽ പരിശോധനകൾക്ക് നേതൃത്വം നൽകി.