പത്തനാപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പത്തനാപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. നടുക്കുന്ന് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയത്തിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കൊല്ലം ജില്ലാ പ്രസിഡന്റ് ബൈജു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ പത്തനാപുരം അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ജോസ് ജി. ഡാനിയേൽ സ്വാഗതവും ട്രഷറർ സത്യപാലൻ മഞ്ചള്ളൂർ നന്ദിയും പറഞ്ഞു. താലൂക്ക് ജില്ലാ ഭാരവാഹികളായ നിജാം കുന്നിക്കോട്, സി. ജോസഫ്, ഷാജഹാൻ ഇടക്കട, കുട്ടപ്പൻ, ജോർജ് ശാമുവേൽ, റജി, ഇബ്രാഹിം, സതീശൻ, അഫ്സൽ, സയ്ദ് മസൂദ് തുടങ്ങിയവർ സംസാരിച്ചു.