കരിക്കുടച്ച് കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കം
കടയ്ക്കൽ: കടയ്ക്കൽ തിരുവാതിര ഉത്സവത്തിന് ക്ഷേത്രം ശാന്തി നെട്ടൂർ ശശിധരകുറുപ്പിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റി. ഇന്നലെ രാവിലെ 7.30 ഓടെ ക്ഷേത്രതിരുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ കൊടി ഉയർന്നതോടെ മാർച്ച് 13 വരെ നീണ്ടുനിൽക്കുന്ന കുംഭതിരുവാതിര മഹോത്സവത്തിന് തുടക്കമായി. ദേവിയുടെ തിരുമുന്നിൽ കരിക്കുടച്ച് ബാലകർ കുത്തിയോട്ട വ്രതരംഭം തുടങ്ങി. ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ജെ.എം.മർഫി, വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ,സെക്രട്ടറി എസ്.ബിജു, തിരുവാതിര ഉത്സവകമ്മിറ്റി പ്രസിഡന്റ് ദിനേശ്.ബി.പിള്ള, വൈസ് പ്രസിഡന്റ് വിഷ്ണു.എസ്.കുമാർ, സെക്രട്ടറി എസ്.വികാസ്, ജോ. സെക്രട്ടറി വി.വിഥുൻ, ട്രഷറർ ഐ.അനിൽ കുമാർ എന്നിവർ ഉൾപ്പെടെ നൂറുകണക്കിന് ഭക്തജനങ്ങൾ സന്നിഹിതരായിരുന്നു.