ചവറ: കുറ്റിവട്ടം ജി.എം.എൽ.പി.എസിൽ നടന്ന പഠനോത്സവം പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ പുത്തേഴത്ത് ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഗീതാദേവി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ സലിം അദ്ധ്യക്ഷത വഹിച്ചു. ചവറ ബി.പി.ഒ ബിജു ടി. കുട്ടികളുടെ കയ്യെഴുത്തു മാഗസിൻ 'തളിര് ' പ്രകാശനം ചെയ്തു. ചവറ കെ.എം.എം.എൽ. സംഭാവന ചെയ്ത ജല ശുചീകരണ പദ്ധതി കെ.എം.എം.എൽ വെൽഫെയർ ജനറൽ മാനേജർ എ.എം. സിയാദ് ഉദ്‌ഘാടനം ചെയ്തു. പഠനോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി.