പുനലൂർ: പുനലൂർ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ദേശീയ ശാസ്ത്ര ദിനാചരണം സംഘടിപ്പിച്ചു. കോളേജിലെ ഫിസിക്സ് വിഭാഗം മേധാവി ഡോ. കെ. രമാദേവി പരിപാടികൾ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപികമാരായ പി. ബീന, സ്വപ്ന ഗോപി, റിഞ്ചുമോൾ, ആർഷ രഞ്ജൻ, ശ്യാം സുന്ദർ, പി. ഗോപിക തുടങ്ങിയവർ സംസാരിച്ചു.