കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എസ്.എസ്.കെയുടെ നേതൃത്വത്തിൽ പോർട്ട് കൊല്ലം വലിയകട സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ പഠനോത്സവവും വിദ്യാർത്ഥികളുടെ മികവുകളുടെ പ്രദർശനവും നടന്നു. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾ തന്നെ വിശിഷ്ഠാഥികളായി പങ്കെടുത്ത യോഗം നാലാം ക്ളാസ് വിദ്യാർത്ഥിനി സ്നേഹ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജറോമ ഭദ്രദീപം തെളിച്ചു.