ja
ജപ്പാൻകുടിവെള്ള പദ്ധതി വെളിയം പഞ്ചായത്തിൽ പൂർണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: വെളിയം ഗ്രാമ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ ജപ്പാൻ കുടിവെള്ള പദ്ധതി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഓടനാവട്ടം, വെളിയം കോൺഗ്രസ് മണ്ഡലം കമ്മി​റ്റികളുടെ നേതൃത്വത്തിൽ വാഹനജാഥ നടത്തി. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്ന ചെപ്ര പുള്ളാടി ജംഗ്ഷനിൽ നിന്നാരംഭിച്ച വാഹനജാഥ ഓടനാവട്ടത്ത് വിശദീകരണയോഗത്തോടെ സമാപിച്ചു. ഓടനാവട്ടം വിജയപ്രകാശ് ജാഥാ ക്യാപ്​റ്റനായിരുന്ന വാഹനജാഥയുടെ ഉദ്ഘാടനം എം.എസ്. പീ​റ്റർ നിർവഹിച്ചു. ഓടനാവട്ടത്ത് നടന്ന സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. കൊട്ടറ വിക്രമൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഓടനാവട്ടം വിജയപ്രകാശ്, നടുക്കുന്നിൽ വിജയൻ, പി.എസ്. പ്രദീപ്, എഴുകോൺ രാജ്മോഹൻ, സന്തോഷ്‌ ജോർജ്, എം.എസ്. പീ​റ്റർ, കുടവട്ടൂർ രാധാകൃഷ്ണൻ, സൈമൺ കെ. എബ്രഹാം, വെളിയം രാജൻ എന്നിവർ സംസാരിച്ചു.