inchavila
ഇഞ്ചവിള യു.പി.എസിലെ വാർഷികാഘോഷപരിപാടികൾ വിജിലൻസ് എസ്.ഐ വി. ആർ. രവികുമാർ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചാലുംമൂട് : ഇഞ്ചവിള യു.പി.എസിലെ 81-ാം വാർഷികാഘോഷം വിജിലൻസ് എസ്.ഐ വി.ആർ. രവികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് തുഷാര അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരപിള്ള, പഞ്ചായത്ത് അംഗം പി. അനിൽകുമാർ, ജോർജ് എഫ്. സേവ്യർ വലിയവീട്, കെ.പി.എ.സി ലീലാകൃഷ്ണൻ, അദ്ധ്യാപകൻ ത്വൽഹത്ത് എന്നിവർ പങ്കെടുത്തു. സ്കൂൾ ലീഡർ ജാസ്മിൻ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ജി.എസ്. ദീപമോൾ സ്വാഗതവും അദ്ധ്യാപകൻ രഞ്ജിത്ത്. എസ് നന്ദിയും പറഞ്ഞു. സ്കൂൾ മാനേജർ കെ.ജെ. എബ്രഹാം എൻഡോവ്മെന്റ് വിതരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സോജു കെ. രാജു റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.