പത്തനാപുരം : കമുകുംചേരിയിൽ റബർ തോട്ടത്തിൽ തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കമുകുംചേരി കണ്ണങ്കര പുഷ്പവിലാസത്തിൽ ചിത്രാംഗദന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിനാണ് തീ പിടിച്ചത്. അഞ്ച് എക്കർ തോട്ടത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കത്തി നശിച്ചു. ഉണങ്ങിയ കരിയിലയും ശക്തമായ കാറ്റും കാരണം തീ നിയന്ത്രണവിധേയമാക്കാൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് കൂടുതൽ മേഖലയിലേക്ക് തീ പടർന്നത്. ആവണീശ്വരത്ത് നിന്ന് ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. റബർ മരങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.