പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ പിടവൂർ മേഖലയിൽപ്പെട്ട 1771-ാം നമ്പർ പത്തനാപുരം കിഴക്ക് ശാഖയുടെ ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനവും ശാഖയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കലും ശാഖയിലെ അംഗങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ശാഖാ ഡയറക്ടറിയുടെ പ്രകാശനവും നാളെ നടക്കും. നാളെ രാവിലെ 9.15ന് ചേരുന്ന യോഗം പത്തനാപുരം യൂണിയൻ സെക്രട്ടറി ബി. ബിജു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി. വിജയഭാനു അദ്ധ്യക്ഷത വഹിക്കും. ശാഖ ഡയറക്ടറിയുടെ പ്രകാശനം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി നിർവഹിക്കും. മുതിർന്ന അംഗങ്ങളെ യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ ആദരിക്കും.
ചടങ്ങിൽ യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം. രാജേന്ദ്രൻ, കൗൺസിലർമാരായ പി. ലെജു, ബി. കരുണാകരൻ, ജി. ആനന്ദൻ, വി.ജെ. ഹരിലാൽ, യൂണിയൻ കൗൺസിലറും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, യൂണിയൻ കൗൺസിലറും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. ചിത്രാംഗദൻ, എൻ.പി. ഗണേഷ് കുമാർ, എൻ.ഡി. മധു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലതാ പ്രകാശ്, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് വി. വിജയൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി അശോക് കുമാർ.എസ് സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം എൻ. ശിവദാസൻ നന്ദിയും പറയും.