photo
പിടിയിലായ പ്രതികൾ

കുണ്ടറ: കേരളത്തിന് പുറത്തുനിന്ന് കഞ്ചാവെത്തിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുൾപ്പെടെ കച്ചവടം നടത്തിവന്നിരുന്ന നാലംഗ സംഘം കുണ്ടറ പൊലീസിന്റെ പിടിയിലായി. ആറുമുറിക്കട തൃപ്പിലഴികം മരുന്ന് മൂലയിൽ വീട്ടിൽ സബീർ (21), കുണ്ടറ പുളിമുക്ക് കശുഅണ്ടി ഫാക്ടറിക്ക് സമീപം അരുൺ ഭവനത്തിൽ അഖിൽ (23), മുളവന കാഞ്ഞിരംകോട് തെറ്റിക്കുന്ന് പുന്നവിള വീട്ടിൽ രാഹുൽ (22), ഇളമ്പള്ളൂർ പെരുമ്പുഴ ചെമ്പകശ്ശേരി വീട്ടിൽ സരുൺ (26) എന്നിവരാണ് പിടിയിലായത്. വില്പനയ്ക്ക് കൊണ്ടുവന്ന രണ്ട് കിലോയോളം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നാലംഗ സംഘം കുണ്ടറ ഭാഗത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കുണ്ടറ എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഒ പ്രജീബ്, സി.പി.ഒമാരായ രാജേഷ്, അഭിലാഷ്, സന്തോഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.