c
ബി.ബി.ഗോപകുമാർ

കൊല്ലം: ദേവനന്ദയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ആവശ്യപ്പെട്ടു. മരണം എങ്ങനെ സംഭവിച്ചെന്ന് പൊലീസ് ജനങ്ങളെ അറയിക്കണം. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ഒരു നാടിന്റെ മുഴുവൻ കണ്ണിലുണ്ണിയായിരുന്നു ദേവനന്ദ. ചെറു പ്രായത്തിൽ തന്നെ നന്നായി നൃത്തം ചെയ്തിരുന്ന ദേവനന്ദയുടെ വിയോഗത്തിലൂടെ ഭാവികാലത്തിന് വലിയൊരു കലാകാരിയെയാണ് നഷ്ടമായതെന്നും ബി.ബി.ഗോപകുമാർ അനുശോചന കുറിപ്പിൽ പറഞ്ഞു.