sadanandhanpilla-p
പി. സദാനന്ദൻപിള്ള സ്മാരക സോഷ്യൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ പി. സദാനന്ദൻപിള്ള സ്മാരക പുരസ്‌കാരം മുല്ലക്കര രത്നാകരൻ എം.എൽ.എ എൻ. അനിരുദ്ധന് സമ്മാനിക്കുന്നു

പരവൂർ: കലയ്‌ക്കോട് പി. സദാനന്ദൻപിള്ള സ്മാരക സോഷ്യൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെയും കലയ്‌ക്കോട് സർവീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ പി. സദാനന്ദൻപിള്ള സ്മാരക പുരസ്‌കാര സമർപ്പണവും അനുസ്മരണ സമ്മേളനവും സ്‌കോളർഷിപ് വിതരണവും നടന്നു.

സമ്മേളനം മുല്ലക്കര രത്‌നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എൻ. അനിരുദ്ധന് മുല്ലക്കര പുരസ്കാരം സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് എസ്. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജി. രാജേന്ദ്രപ്രസാദ്, വി. ജയപ്രകാശ്, നെടുങ്ങോലം രഘു, എൻ. സദാനന്ദൻപിള്ള, ഉണ്ണി, ബി. ചന്ദ്രചൂഢൻപിള്ള, ജി. പരമേശ്വരൻ, വി. സുനിൽരാജ്, വിജയശ്രീ എന്നിവർ സംസാരിച്ചു. പി. ചന്ദ്രബോസ് സ്വാഗതവും ജി. ഉഷാകുമാരി നന്ദിയും പറഞ്ഞു.