കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര ശ്രീഭദ്രാഭഗവതി ക്ഷേത്രം ഓഫീസ് സെക്രട്ടറി അയണിവേലിക്കുളങ്ങര വടക്ക് അരണശേരിൽ ഗോപിപ്പിള്ള (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: വിനയ, വിധു (ആർമി). മരുമക്കൾ: സന്തോഷ് (മസ്ക്കറ്റ്), ആരതി. സഞ്ചയനം 5ന് രാവിലെ 8ന്.