photo
കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി വില്ലേജ് ഒാഫീസ് പടിക്കൽ സംഘടിപ്പിച്ച കൂട്ടധർണ കെ.പി.സി.സി അംഗം ജയചന്ദൻ ഉദ്ഘാടനം ചെയ്യുന്നു

പാരിപ്പള്ളി: ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെതിരെ കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി വില്ലേജ് ഒാഫീസ് പടിക്കൽ കൂട്ടധർണ സംഘടിപ്പിച്ചു. പോക്കുപരവ്, തണ്ടപ്പേര്, ലൊക്കേഷൻ മാപ്പ് തുടങ്ങിയ സേവനങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം കെ.പി.സി.സി അംഗം ജയചന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജീവ് സജിഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു മുഖ്യപ്രഭാഷണം നടത്തി. മോഹനൻപിള്ള, സത്താർ, സിമ്മിലാൽ എന്നിവർ സംസാരിച്ചു.