c
ഇളവൂരിലെ വീട്ടിലേക്ക് ദേവനന്ദയുടെ മൃതദേഹം കൊണ്ടുവരുന്നു

കൊല്ലം: ഇളവൂരിലെ വീട്ടിൽ നിന്ന് വ്യാഴാഴ്ച രാവിലെ അപ്പൂപ്പൻ മോഹനൻപിള്ളയും അമ്മൂമ്മ രാധാമണിഅമ്മയും ജോലിക്കായി ഇറങ്ങുമ്പോൾ ദേവനന്ദ ഉറക്കമുണർന്നിരുന്നില്ല. സ്‌കൂളിലെ ആഘോഷങ്ങളൊക്കെ കഴിഞ്ഞുറങ്ങുന്ന കുഞ്ഞിനെ വിളിച്ചുണർത്താൻ അവർ ശ്രമിച്ചില്ല. പ്രിയപ്പെട്ടവളെ കാണാനില്ലെന്നറിഞ്ഞ് ഓടിയെത്തുമ്പോഴും ഇങ്ങനെയൊരു ദുരന്തം പ്രതീക്ഷിച്ചതേയില്ലെന്ന് ഇരുവരും പറയുന്നു. ഇത്തിക്കരയാറിന്റെ തീരത്ത് നിന്ന് പൊന്നുമോളുടെ ശരീരം കുടുംബത്തിൽ ആദ്യം കണ്ടത് അപ്പൂപ്പൻ മോഹനൻപിള്ളയാണ്. ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. കൈവിരലിൽ തൂങ്ങി നടക്കാൻ ഇനി അവളില്ലെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ ആ പ്രായം ചെന്ന മനസുകൾക്ക് ഇനിയുമായിട്ടില്ല. അവൾക്ക് എന്താണ് പറ്റിയതെന്ന് അറിയണമെന്ന് നിലവിളികൾക്കിടയിലും വന്ന് പോകുന്നവരോട് അവർ പറഞ്ഞ് കൊണ്ടേയിരുന്നു.