c
പതിനേഴ് അദ്ധ്യാപകർക്ക് ഗുരുശ്രേഷ്ഠാ പുരസ്‌കാരം

കൊല്ലം: അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷന്റെ ഇക്കൊല്ലത്തെ അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പതിനേഴ് അദ്ധ്യാപകർക്കാണ് ഗുരുശ്രേഷ്ഠാ പുരസ്കാരം നൽകുന്നത്. നിസാർ അഹമ്മദ് - ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വെഞ്ഞാറമൂട്, എൻ.സാബു - ഗവ. ഹൈസ്‌കൂൾ അവനവഞ്ചേരി, ജേക്കബ് അറയ്ക്കൽ - എം.എം ഹൈസ്‌കൂൾ ഓതറ, ജസി വർഗീസ് - ബി.ഐ ടി.ടി.ഐ കോട്ടയം, യു.എ.അംബിക - ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പെരുമ്പാവൂർ, പി.വി.ജ്യോതി - ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അഞ്ചരക്കണ്ടി എന്നിവർ ഹൈസ്‌കൂൾ വിഭാഗത്തിലും മുഹമ്മദ് സലീം ഖാൻ - എസ്.കെ.വി യു.പി.എസ് കോഴിക്കോട് കൊല്ലം, ആർ.നാരായണൻ - ഗവ. എൽ.പി.ജി.എസ് മണ്ണടി, എസ്.നാഗദാസ് - മണ്ണാറശാല യു.പി.എസ് ഹരിപ്പാട്, ആൻസി മേരി ജോൺ - സെന്റ് ഷന്താൾസ് ഹൈസ്‌കൂൾ മാമ്മൂട് കോട്ടയം, സിസ്റ്റർ ഡാൻസി - യു.പി.എസ് കല്ലാനിക്കൽ, വി.ജെ.ഉഷ - എ.യു.പി.എസ് മുറിയാട്, കെ.പി.സാജു - എ.എം.എം എൽ.പി സ്‌കൂൾ ചെറിയ പരവൂർ മലപ്പുറം, എൻ.മായ എ.എം എൽ.പി എസ് കൊയ്യം കണ്ണൂർ, പി.കെ.ഗുരുവായൂരപ്പ ഭട്ട് - എ.യു.പി.എസ് മുല്ലേറിയ കാസർകോട്, പി.വി.സൂസൻ - ഗവ. എൽ.പി.എസ് പെരുമ്പാവൂർ പ്രൈമറി വിഭാഗത്തിലും അവാർഡ് നേടി. സ്‌പെഷ്യലിസ്റ്റ് വിഭാഗത്തിൽ സുരേഷ് കാട്ടിലങ്ങാടി - മലപ്പുറം അവാർഡ് നേടി.